---
title: "എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ പേരാമ്പ്ര ബി.ആർ.സി അധ്യാപികമാർ അറസ്റ്റിൽ"
english_title: "Two Teachers Arrested in Kerala for MDMA Drug Trafficking, Bank Transactions Worth Lakhs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374716/perambra-brc-teachers-arrested-mdma-drug-racket-2026`"
published_at: "2026-07-26T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65bee4a77e4_1000194873.jpg"
keywords: ["Drug Racket", "Perambra BRC", "Vadakara Police", "Teacher Arrest"]
---

# എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ പേരാമ്പ്ര ബി.ആർ.സി അധ്യാപികമാർ അറസ്റ്റിൽ

> **Lead Summary:** **വടകര**: എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ പേരാമ്പ്ര ബി.ആർ.സി അധ്യാപികമാർ അറസ്റ്റിൽ.

## Article Content

**വടകര**: എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ പേരാമ്പ്ര ബി.ആർ.സി അധ്യാപികമാർ അറസ്റ്റിൽ.

പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യ, താത്കാലിക കായിക അധ്യാപിക മരുതോങ്കര സ്വദേശി കെ.സി. കീർത്തന എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്.

എം.ഡി.എം.എ ഇടപാടിലൂടെ ലക്ഷങ്ങളുടെ ട്രാൻസാക്ഷൻ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

ആവശ്യക്കാർ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കും. പിന്നീട് സംഘാംഗങ്ങൾ പണം അയച്ചവർക്ക് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന രീതിയായിരുന്നു.

കീർത്തനയാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കാവ്യയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അക്കൗണ്ട് വഴി ലഹരിക്കായി വലിയ തുക കൈമാറ്റം നടന്നതായി തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374716/perambra-brc-teachers-arrested-mdma-drug-racket-2026`)